മാസപ്പടി കേസ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി പിണറായി വിജയനും മുഹമ്മദ് റിയാസും

വിവാദമായ മാസപ്പടി കേസില്‍ തിരിച്ചടിയായ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ വിജിലൻസ് എഫ്‌ഐആർ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.കേരളരാഷ്ട്രീയത്തില്‍ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് പ്രമുഖർ നിയമപോരാട്ടവുമായി മുന്നോട്ട് പോകുന്നത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും വിജിലൻസ് എഫ്‌ഐആർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.മാസപ്പടി കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നാണ് ഹൈക്കോടതി വിധിച്ചത്. ഇത് പിണറായി വിജയനടക്കമുള്ള പ്രതികള്‍ക്കും സംസ്‌ഥാന സർക്കാരിനും കനത്ത തിരിച്ചടിയാണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *