മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ്: സമഗ്ര നിയമനിര്‍മ്മാണത്തിനൊരുങ്ങി കേരള സര്‍ക്കാര്‍

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതല്‍ ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും (ഭേദഗതി) ബില്ല്’ നിയമസഭയുടെ നിലവിലെ സമ്മേളനത്തില്‍ സർക്കാർ അവതരിപ്പിക്കും.

വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.പ്രധാന വ്യവസ്ഥകളും വിവരങ്ങളുംമുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീടുകളില്‍ നിന്ന് ഇറക്കിവിടുക എന്നിവ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറും. ഇതിനൊപ്പം സാമ്പത്തിക പിഴയും ഈടാക്കും. മാതാപിതാക്കളുടെയോ മുതിർന്ന പൗരന്മാരുടെയും സ്വത്ത് വ്യാജ രേഖകള്‍ വഴിയോ ഭീഷണിപ്പെടുത്തിയോ കൈക്കലാക്കാൻ ശ്രമിച്ചാല്‍ സമാനമായ ശിക്ഷ ലഭിക്കും. സ്വത്ത് കൈമാറിയ ശേഷം പരിചരണം നിഷേധിച്ചാല്‍ ആ സ്വത്ത് കൈമാറ്റം റദ്ദാക്കാൻ വയോജനങ്ങള്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *