ന്യൂഡല്‍ഹി | തെരഞ്ഞെടുപ്പ് കമ്മീഷന് നിയമനം സംബന്ധിച്ച കേസിലെ ഭിന്ന വിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.കമ്മീഷനെ നിയമിക്കുന്ന സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരായ ഹര്‍ജി വിശാല ബെഞ്ചിനുവിട്ട വിധി തിരിച്ചു വിളിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.
ഭിന്ന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയുടെ മകന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. വിധി തിരിച്ചുവിളിക്കണമെന്ന അപേക്ഷ സുപ്രീം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ്, പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചത്
