കൊച്ചി: മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കരുതെന്ന് മുനമ്പം കമ്മീഷൻ ജസ്റ്റിസ്.സി.എൻ രാമചന്ദ്രൻനായർ.’മുനമ്പത്ത് എത്ര താമസക്കാരുണ്ടെന്ന വിവരം കമീഷൻ ശേഖരിച്ചിട്ടില്ല. മുനമ്പത്തെ ജനങ്ങളെ കേരളത്തിൻ്റെ വേറെ സ്ഥലത്ത് പറിച്ചുനടുന്നത് അപ്രായോഗികമല്ല. കോടതി വിധികളിൽ മുനമ്പം കമ്മീഷൻ ഇടപെടില്ല. സർക്കാറും വഖഫ് ബോർഡും ഫാറൂഖ് കോളജും ധാരണയിലെത്തിയാൽ ഒരു കോടതിയും അതിൽ ഇടപെടില്ല’.
‘മുഴുവൻ വസ്തുതുവും ഫാറൂഖ് കോളജ് വിറ്റതാണെന്നും വഖഫ് ബോർഡിന് നിയപരമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.മുനമ്പം റിപ്പോർട്ട് ഈ മാസം അവസാനത്തോടെ സമർപ്പിക്കുമെന്നും സി.എൻ രാമചന്ദ്രൻനായർ പറഞ്ഞു.