അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവത്തില്‍ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ.ആദ്യഘട്ട നടപടിയുടെ ഭാഗമായിട്ടാണ് ഗ്രേഡ് എസ്ഐ ആർ ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയും സസ്പെൻഡ് ചെയ്തത്. കൂടുതല്‍ പൊലീസുകാർക്കെതിരെ അടുത്ത ഘട്ട നടപടി ഉണ്ടാകും. എസ്ഐടി അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിലാണ് ഈ നടപടിപോക്സോ കേസില്‍ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ച് എത്തിയ പൊലീസ് സംഘമാണ് 23 കാരനെ കാറില്‍ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. അനിയനെ കണ്ടെത്താനെന്ന പേരില്‍ ചേട്ടനെ കാറില്‍ കൊണ്ടുവുകയായിരുന്നു. പല സ്ഥലങ്ങളിലായുള്ള യാത്രയ്ക്കിടെ ജനനേന്ദ്രിയം ഉള്‍പ്പെടെ ഇടിച്ചു തകർത്തെന്നായിരുന്നു പരാതി.
അടൂരിലെ ദളിത് യുവാവിനെ മര്‍ദിച്ച സംഭവം: ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്ക് സസ്പെൻഷൻ
