ന്യൂഡൽഹി: 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതബോധം നൽകുന്ന രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഹർജിയിൽ നടപടിയെടുത്തില്ലെന്ന പരാതിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ ശക്തമായ മുന്നറിയിപ്പ്. ഉത്തരവ് നടപ്പാക്കാത്തതിൽ സ്കൂൾ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ടി.കെ. അനിൽ കുമാറിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നാലാഴ്ചയ്ക്കകം വിഷയത്തിൽ വിശദമായ മറുപടി നൽകാനാണ് നിർദ്ദേശം.കേസിന്റെ പശ്ചാത്തലംഅഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.14 വയസ്സുവരെയുള്ള കുട്ടികൾക്ക് പഠനം നൽകുന്ന സ്ഥാപനങ്ങൾ ക്രമപ്പെടുത്തണമെന്നാവശ്യപ്പെട്ട് അശ്വിനി കുമാർ ഉപാധ്യായ നേരത്തെ നൽകിയ ഹർജിയിൽ, വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാൻ മെയ് 11-ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് സർക്കാരിന് നിവേദനം നൽകിയെങ്കിലും വിദ്യാഭ്യാസ മന്ത്രാലയം ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
മതപഠന സ്ഥാപനങ്ങൾ നിരീക്ഷിക്കണം; കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ്
