ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; മമതാ ബാനർജിക്കെതിരേ കേസ്

കോൽക്കത്ത: ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന പരാതിയിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ കോൽക്കത്ത പൊലീസ് സ്വമേധയാ കേസെടുത്തു. വെള്ളിയാഴ്ച തൃണമൂൽ കോൺഗ്രസിന്‍റെ വിദ്യാർഥി വിഭാഗമായ തൃണമൂൽ ഛാത്ര പരിഷത്തിന്‍റെ (ടിഎംസിപി) പരിപാടിയുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് ലംഘിച്ചെന്നാണ് പരാതി.ഹൈക്കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിച്ചാണ് പരിപാടി നടത്തിയതെന്നാണ് ആരോപണം. ടിഎംസിപിയുടെ സ്ഥാപകദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് മമതാ ബാനർജി പങ്കെടുത്തത്. കോൽക്കത്തയിലെ കത്തീഡ്രൽ റോഡിൽ പരിപാടി നടത്താൻ കോടതി അനുമതി നൽകിയിരുന്നു.എന്നാൽ റോഡിന്‍റെ ഒരു വശം തുറന്നിരിക്കണമെന്ന് കോടതി നിർ‌ദ്ദേശിച്ചിരുന്നു. എന്നാൽ പരിപാടി നടന്ന വേളയിൽ റോഡിന്‍റെ ഒരു വശം തുറന്നിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് ലംഘിച്ചെന്ന് പറഞ്ഞ് പൊലീസ് മമതയ്ക്കെതിരേ കേസെടുത്തത്. കൂടാതെ ഹൈക്കോടതി നിശ്ചയിച്ച സമയവും കഴിഞ്ഞ് പരിപാടി നീണ്ടുപോയെന്നും പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *