കൊച്ചി: ജയില്‍ മേധാവി എസ് ശ്രീജിത്തിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാരിന്റെ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണവിധേയനായ വ്യക്തിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു. ഹരജി പരിഗണനയിലിരിക്കെ സ്ഥാനക്കയറ്റം നല്‍കിയ നടപടി ചട്ട വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. എഡിജിപിയെ ഡിജിപിയായി ഉയര്‍ത്തുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിജിലന്‍സ് ക്ലിയറന്‍സ് ഈ നിയമനത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.എസ്‌ഐമാരായി നിയമനം നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്രമങ്ങളിലെ വീഴ്ച തുറന്നുകാട്ടിയത്എഡിജിപി സ്ഥാനത്തിരിക്കെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനില്‍ക്കെയാണ് ആഭ്യന്തര വകുപ്പ് എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഉത്തരവിറക്കിയത്.
എസ് ശ്രീജിത്തിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാരിന്റെ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
