പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്: 9 പ്രതികൾക്കും ജീവപര്യന്തം

ചെന്നൈ : പൊള്ളാച്ചി കൂട്ടബലാത്സം ഗക്കേസിൽ പ്രതികളായ ഒമ്പത് പേർക്കും ജീവപര്യന്തം തടവ്. കോയമ്പത്തൂരിലെ വനിത സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികളെല്ലാം കുറ്റക്കാരാണെന്ന് തെളിഞ്ഞതായി ജഡ്‌ജ് ആർ നന്ദിനി ദേവി വ്യക്തമാക്കിയിരുന്നു. ശബരിരാജൻ( റിശ്വന്ത്-32), തിരുനാവുക്കരശ് (34), ടി വസന്തകുമാർ (30), എം സതീഷ് (33), ആർ മണി (മണിവണ്ണൻ൦, പി ബാബു, ഹാരോൺ പോൾ, അരുളാനന്ദം, അരുൺ കുമാർ എന്നിവരാണ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികൾ. 2019ലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

ബലാത്സംഗം, കൂട്ടബലാത്സംഗം, ഭിഷണി എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. 50-ലധികം സാക്ഷികളെയും 200-ലധികം രേഖകളും 400 ഡിജിറ്റൽ തെളിവുകളും കോടതിയിൽ ഹാജരാക്കി. 2023 ഫെബ്രുവരിയിലാണ് വാദം ആരംഭിച്ചത്.2019ലാണ് തമിഴ്‌നാട്ടിലാകെ കോളിളക്കം സൃഷ്ടിച്ച കേസുണ്ടായത്. കോളേജ് വിദ്യാർഥിനി നൽകിയ പരാതിയുടെ പുറത്ത് നടത്തിയ അന്വേഷണമാണ് വമ്പൻ സെക്സ‌് റാക്കറ്റിനെപ്പറ്റിയുള്ള വിവരങ്ങളിലേക്ക് എത്തിച്ചത്. നാലു പേർ തന്നെ കാറിൽ വച്ച് ഉപദ്രവിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയുടെ സഹോദരൻ പ്രതികളിലൊരാളെ പിടികൂടി ഫോൺ പരിശോധിച്ചതോടെയാണ് വമ്പൻ സെക്സ് റാക്കറ്റിൻ്റെ ഭാഗമാണ് ഇവരെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസിന്റെ അന്വേഷണത്തിൽഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്പുറത്തുവന്നത്. 2016 മുതൽ 2918വരെയുള്ള കാലഘട്ടത്തിൽ നൂറിലധികംസ്ത്രീകളെ ഇവർ ലൈംഗികമായി ഉപദ്രവിച്ച്ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി.കണക്കുകളുടെ വിവരങ്ങളിൽ ഔദ്യോഗികസ്ഥിരീകരണമില്ല. ഇരുനൂറോളം സ്ത്രീകളെഇവർ ഉപദ്രവിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നു. കാറിൽ വച്ചും ഫാംഹൗസുകളിലും ഒഴിഞ്ഞ ഇടങ്ങളിലുംകൊണ്ടുപോയാണ് പ്രതികൾ സ്ത്രീകളെപീഡനത്തിനിരയാക്കിയത്. പീഡനംനടക്കുന്ന സമയത്ത് സംഘാംഗങ്ങൾദൃശ്യങ്ങൾ പകർത്തും. തുടർന്ന് ഈദൃശ്യങ്ങൾ ഉപയോഗിച്ച് ഇവരെഭീഷണിപ്പെടുത്തി പണം തട്ടുകയും വീണ്ടുംലൈംഗികമായിഉപദ്രവിക്കുകയുമായിരുന്നു പ്രതികളുടെരീതി. എട്ടുപേർ മാത്രമാണ് പരാതിയുമായിരംഗത്തെത്തിയത്.

വിവാദമായ കേസായതിനാൽ അതീവ സുരക്ഷയിലാണ് പ്രതികളെ ഇന്ന് കോടതിയിലെത്തിച്ചത്. കോടതി പരിസരത്ത് പൊലീസുകാരെ വിന്യസിച്ചിരുന്നു. വിധി വന്നതിനു പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷൻ വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *