തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ആര്‍. സുഗതന് സത്യപ്രതിജ്ഞയ്ക്ക് വിയ്യുര്‍ ജയിലില്‍ അവസരമൊരുക്കാമെന്ന സര്‍ക്കാര്‍.നാളെ 11 മണിക്ക് വിയ്യൂര്‍ ജയിലിനുള്ളില്‍ സുഗതന് സത്യപ്രതിജ്ഞയ്ക്കുള്ള അവസരം നല്‍കാനാണ് തീരുമാനം.ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഇന്ന് ഹൈക്കോടതിക്ക് മറുപടി നല്‍കും. കാപ്പാകേസ് പ്രതിയായതിനാല്‍ റിമാന്റില്‍ കിടക്കുന്ന സുഗതനെ പുറത്തുവിടാന്‍ കഴിയില്ലെന്നും ജയിലിനുള്ളില്‍ സത്യപ്രതിജ്ഞയ്ക്ക് അവസരം നല്‍കാമെന്നുമായിരിക്കും സര്‍ക്കാര്‍ നല്‍കാന്‍ പോകുന്ന മറുപടി.സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ കോര്‍പ്പറേഷനില്‍ ഭരണം നടത്തുന്ന ബിജെപിയ്ക്ക് അത് വലിയ തിരിച്ചടിയാകുമായിരുന്നു. തുടര്‍ന്നാണ് സത്യപ്രതിജ്ഞയ്ക്ക് അവസരം തേടി സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്്. ഇക്കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ മറുപടി ആരായുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പുറത്തുവിടാനാകില്ലെന്നും ജയിലിനുള്ളില്‍ അവസരം നല്‍കാമെന്നും പറഞ്ഞത്.നേരത്തേ സത്യപ്രതിജ്ഞയില്‍ ഭരണഘടനാ വിരുദ്ധത ആരോപിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യം സുഗതന്‍ അടക്കം 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് വരികയും 19 പേരുടെ സത്യപ്രതിജ്ഞ കഴിയുകയും ചെയ്തിരുന്നു. നിലവില്‍ കോര്‍പ്പറേഷനില്‍ ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ബിജെപി ഭരണം നടത്തുന്നത്. സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യം ഉണ്ടായാല്‍ അത് ഭരണത്തെ ബാധിക്കും.
ആര്‍.സുഗതന് സത്യപ്രതിജ്ഞയ്ക്ക് ജയിലില്‍ അവസരം ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് വലിയ ആശ്വാസം
