വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സർക്കാർ ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്കി. ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലില്‍ ആണെന്നും സംഭവത്തില്‍ രണ്ട് സ്വതന്ത്ര അന്വഷണം പ്രഖ്യാപിച്ചതായും ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. കരാറുകാരെ പഴിച്ചുകൊണ്ടാണ് റിപ്പോർട്ട്.കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിൻ്റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലില്‍ ആണെന്നും ജൂണ്‍ അഞ്ചിന് തുരങ്കപാത ജോലികള്‍ നിർത്തിവെപ്പിച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു. മഴ കണക്കിലെടുത്തായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷ ഉറപ്പാക്കാൻ കരാറുകാരുടെ യോഗവും നടത്തി. മരണ നിരക്ക് കുറച്ചത് സമയോചിത ഇടപെടലില്‍ ആണ്. തുരങ്ക നിർമാണ പാതയുടെ നിർമാണത്തിൻ്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാൻ കരാറുകാരന് നിർദേശം നല്‍കിയെന്നും കൊങ്കണ്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കാണ് നിർദേശം നല്‍കിയതെന്നും റിപ്പോർട്ടില്‍ സർക്കാർ വ്യക്തമാക്കുന്നു.കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ രണ്ട് സ്വതന്ത്ര അന്വഷണമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളുടെ കാര്യമാണ് ആദ്യത്തേത്. പരിസ്ഥിതി അനുമതികള്‍ നേടിയോ എന്നതില്‍ രണ്ടാം അന്വേഷണവും നടത്തും. കരാറുകരെ പൂർണമായും പഴിച്ചുകൊണ്ടാണ് സർക്കാരിൻ്റെ റിപ്പോർട്ട്. മുന്നറിയിപ്പ് എല്ലാം സർക്കാർ നേരത്തെ നല്‍കിയെന്നും മണ്ണുമാറ്റാൻ ആവർത്തിച്ച് നിർദേശം നല്‍കിയിരുന്നതായും സർക്കാർ പറയുന്നു.
കള്ളാടി മണ്ണിടിച്ചില്‍: ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സര്‍ക്കാര്‍ ഇടപെടലില്‍; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
