പതിനാറ് വയസുള്ള ഡൗൺസിൻഡ്രോം ബാധിതയായ പെൺകുട്ടിയെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ച് ക്രൂരമായി മർദിച്ച ശേഷം, ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 47 വർഷം കഠിനതടവ്. പെണ്‍കുട്ടിയുടെ അടുത്തബന്ധു കൂടിയായ പ്രതി രാജീവിനെയാണ് (41) കഠിനതടവിനും 25,000 രൂപ പിഴ അടക്കാനും തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്.
2020 സെപ്തംബർ 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. അപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തു. തുടര്‍ന്ന് 16കാരിയെ വലിച്ചിഴച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷമാണ് പീഡിപ്പിച്ചത്.