ദേവികുളം തെരഞ്ഞെടുപ്പ്: എ രാജയുടെ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എ രാജയുടെ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ്‌ അഹ്സാനുദ്ദീൻ അമാനുല്ല അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് എ രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത്.സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജ അയോഗ്യനാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ എ രാജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *