ഗൂഗിളിന് കനത്ത തിരിച്ചടി; സേര്‍ച്ച്, പരസ്യമേഖലകളില്‍ കുത്തകയെന്ന് കോടതി വിധി

ന്യൂഡൽഹി: ടെക്‌നോളജി ഭീമന്‍ ഗൂഗിളിന് കനത്ത തിരിച്ചടിയായി കോടതി വിധി. ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ നിന്നുള്ള വരുമാനം സ്വന്തമാക്കുന്ന കാര്യത്തില്‍, നിയമവിരുദ്ധ കുത്തകയായി തീര്‍ന്നിരിക്കുകയാണ് കമ്പനി എന്നാണ് അമേരിക്കയിലെ വെര്‍ജീനിയയിലെ ഡിസ്ട്രിക്ട് ജഡ്ജ് നിരീക്ഷിച്ചിരിക്കുന്നു. തുടരെ […]

കേരള ഹൈക്കോടതിയിൽ രണ്ട് വനിതാ അഭിഭാഷകരെ ജഡ്ജിമാരാക്കിയേക്കും; സുപ്രീംകോടതി അഭിഭാഷകയും പരിഗണനയിൽ

ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ രണ്ട് വനിതാ അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാൻ ഒരുങ്ങുന്നതായി വിവരം. ഇത് സംബന്ധിച്ച്, ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശ വൈകാതെ സുപ്രീം കോടതി കൊളീജിയത്തിന് കൈമാറുമെന്നാണ് സൂചന.പരിഗണനയിലുള്ള പേരുകളിൽ ഒരാൾ സുപ്രീം കോടതിയിൽ […]

സുപ്രീം കോടതി തന്നെ നിയമങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ പാർലമെൻ്റ് അടച്ചുപൂട്ടാമെന്ന് ബിജെപി എംപി

ന്യൂഡൽഹി: ഗവർണർ, വഖഫ് വിഷയങ്ങളിലെ സുപ്രീം കോടതി ഇടപെടലുകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എം പി നിഷികാന്ത് ദുബെ. സുപ്രീം കോടതികൾ എല്ലാ നിയമങ്ങളും ഉണ്ടാക്കുകയാണെങ്കിൽ, പാർലമെന്റ് അടച്ചുപൂട്ടിയേക്കാം എന്നായിരുന്നു ദുബെയുടെ വിമർശനം. സാമൂഹ്യ മാധ്യമമായ […]

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 മുതല്‍ 20 […]

‘പ്രണയത്തകര്‍ച്ച കേസുകളാകുന്നു; ലൈംഗികബന്ധങ്ങള്‍ പിന്നീട് ബലാത്സംഗമായി മാറുന്നു’: അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: പ്രണയബന്ധങ്ങള്‍ പരാജയപ്പെടുമ്പോള്‍ ക്രിമിനല്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗക്കേസില്‍ 42 വയസുള്ള ഒരാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണന്‍ പഹലിന്റേതാണ് നിരീക്ഷണം. ഹര്‍ജിക്കാരന്‍ മൂന്ന് തവണ വിവാഹിതനായിരുന്നുവെന്ന് സ്ത്രീക്ക് അറിവുണ്ടായിരുന്നുവെന്നും […]

ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ സംഭവം: ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ്

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ്. ഷൈനിന്റെ തൃശ്ശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കും. ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ സംഭവത്തില്‍ വിശദീകരണം തേടും. നാളെ ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം. എറണാകുളം നോര്‍ത്ത് പോലീസ് […]

വിവാഹ മോചന കേസ് നടക്കുന്ന ദമ്പതികളുടെ മകന്റെ യാത്രാ വിലക്ക്: ദുബായ് കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹമോചന കേസ് നടക്കുന്നതിന്റെ പേരില്‍ ദമ്ബതികളുടെ കുട്ടിക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ദുബായ് കോടതി വിധിക്കെതിരേ സുപ്രീംകോടതി. ദുബായ് കോടതിയുടെ വിധിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീം കോടതി മനുഷ്യാവകാശ ലംഘനമാണെന്നും വീട്ടുതടങ്കലിലാക്കുന്നതിനു […]

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; കുടുംബത്തിൻ്റെ ഹർജി തള്ളി സുപ്രീംകോടതി

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കുടുംബം ഫയൽ ചെയ്ത ഹർജി സുപ്രീം കോടതി തള്ളി. ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് […]

സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കി പൊലീസ്; ഉത്തര്‍പ്രദേശ് സർക്കാരിന് 50,000 രൂപ പിഴയിട്ട് സുപ്രീം കോടതി

സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കിയ പൊലീസിൻ്റെ നടപടിയിൽ ഉത്തര്‍പ്രദേശ് സർക്കാരിന് പിഴ ചുമത്തി സുപ്രീം കോടതി. 50,000 രൂപ പിഴ നൽകണമെന്നാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ […]